ഇന്ധന വില ഇന്നും കൂട്ടി

fuel

ന്യൂഡൽഹി: ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് കൂട്ടിയത്. 37 ദിവസത്തിനിടെ 22 -ആം തവണയാണ് ഇന്ധന വില കൂട്ടുന്നത്. തിരുവനന്തപുരത്ത് പെട്രോൾ വില നൂറിലേക്ക് അടുക്കുകയാണ്.

തിരുവനന്തപുരത്ത് പെട്രോളിന് 97.65 രൂപയും ഡീസലിന് 92.60  രൂപയുമാണ്. കൊച്ചിയിൽ പെട്രോളിന് 95.70  രൂപയും ഡീസലിന് 92.17  രൂപയുമാണ്. സാധാരണക്കാർ ലോക്ക്ഡൗണിൽ പെട്ട് വലയുമ്പോഴാണ് ഇന്ധനവില. ഇത് സാധാരണക്കാർക്ക് ഇരട്ടിപ്രഹരമായി മാറിയിരിക്കുകയാണ്.