രാജ്യത്ത് ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്

fuel

ന്യൂഡൽഹി: രാജ്യത്ത് ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്. കൊച്ചിയിൽ പെട്രോൾ വില 95  കടന്നു. പെട്രോളിന് ഇന്ന് 27  പൈസയും ഡീസലിന് 31  പൈസയുമാണ് കൂടിയത്. ഇതോടെ കൊച്ചിയിലെ പെട്രോൾ വില 95.13  രൂപയിലെത്തി.

ഒരു ലിറ്റർ ഡീസലിന് 91.58  രൂപയാണ്. ഡൽഹിയിൽ പെട്രോൾ വില ഇതോടെ 94.76 ആയി. ഡീസൽ വില 85.66  ആയി. നിരവധി  പ്രദേശങ്ങളിൽ പെട്രോൾ വില നൂറ് കടന്നു. രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലാണ് ഏറ്റവും ഉയർന്ന  പെട്രോൾ വില. 105.28  രൂപയാണ് ഇവിടെ ഒരു ലിറ്റർ പെട്രോളിന്റെ വില.