ഇറക്കുമതി ചെയ്യുന്ന കൊവിഡ് ദുരിതാശ്വാസ വസ്തുക്കൾക്ക് ജിഎസ്ടി ഇളവ്

nirmala

ന്യൂഡല്‍ഹി : ഇറക്കുമതി ചെയ്യുന്ന കൊവിഡ് ദുരിതാശ്വാസ വസ്തുക്കള്‍ക്ക് ജി.എസ്‌.ടി ഇളവ് നല്‍കുമെന്ന് കേന്ദ്രധനമന്ത്രി തീരുമാനിച്ചതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ബ്ലാക്ക് ഫംഗസ് മരുന്നിനും ഇളവ് അനുവദിച്ചു.

കൊവിഡ് ചികിത്സക്കായുള്ള ഉപകരണങ്ങളുടെ നിരക്കില്‍ ഇളവ് വേണമോയെന്നത് തീരുമാനിക്കാന്‍ മന്ത്രിതല സമതി രൂപീകരിച്ചു. കൂടുതല്‍ നിരക്ക് ഇളവുകള്‍ ഈ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും. പത്ത് ദിവസത്തിനകം സമിതി റിപ്പോര്‍ട്ട് നല്‍കും.

കൊവിഡ് വാക്‌സിന്റെ നികുതിയിളവ് സംബന്ധിച്ചു ജൂണ്‍ എട്ടോടെ തീരുമാനമുണ്ടാകുമെന്ന് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ശേഷം കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചു.