രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 86,498 പേർക്ക് കോവിഡ്

india

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,498 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2123 മരണം കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. ഇന്നലെ 1,82,282 പേരാണ് രോഗമുക്തി നേടിയത്.

ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 2,73,41,462  ആയി. നിലവിൽ 13,03,702 പേരാണ് ചികിത്സയിൽ കഴിയുന്നത്. 3,51,309 മരണം ഇതുവരെ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. രാജ്യത്ത് 23,61,98,726  പേർക്ക് വാക്‌സിൻ നൽകി.