കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്ത് 594 ഡോക്ടർമാർ മരിച്ചെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

doctor

ന്യൂഡൽഹി: കോവിഡ്  രണ്ടാം തരംഗത്തിൽ രാജ്യത്തു മരിച്ച ഡോക്ടർമാരുടെ കണക്ക് പുറത്ത് വിട്ട ഐഎംഎ. കോവിഡ്  രണ്ടാം തരംഗത്തിൽ രാജ്യത്ത് 594  ഡോക്ടർമാർ മരിച്ചെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പുറത്ത് വിട്ട കണക്ക് ചൂണ്ടിക്കാട്ടുന്നു.

ഡൽഹിയിൽ മാത്രം 107  ഡോക്ടർമാർ മരിച്ചു. കേരളത്തിൽ അഞ്ചു ഡോക്ടർമാർ മരിച്ചു. രണ്ടാം തരംഗത്തിൽ മരിച്ച ഡോക്ടർമാരിൽ 45  ശതമാനവും ഡൽഹി,ഉത്തർപ്രദേശ്,ബീഹാർ സംസ്ഥാനങ്ങളിൽ നിന്നുമാണ്. ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലുമായി 1300  ഡോക്ടർമാർ മരിച്ചു.

ഡൽഹി കഴിഞ്ഞ ഏറ്റവും കൂടുതൽ മരണം ബിഹാറിലാണ്. 96  ഡോക്ടർമാർ കോവിഡ്  രണ്ടാം തരംഗത്തിൽ ബിഹാറിൽ  മരിച്ചു. ഉത്തർപ്രദേശിൽ 67  മരണങ്ങൾ സ്ഥിരീകരിച്ചു. അതേ  സമയം രാജ്യത്ത് മാർച്ച് മാസം 53  ശതമാനം കോവിഡ്  മരണങ്ങൾ റിപ്പോർട്ട് ചെയ്‌തെന്ന് കേന്ദ്ര സർക്കാർ.  മെയിൽ അത് 37 ശതമാനമായി കുറഞ്ഞു.