ലക്ഷദ്വീപിൽ അസുഖബാധിതയായ വൃദ്ധയ്ക്ക് എയർ ആംബുലൻസ് സൗകര്യം അനുവദിക്കാതെ ദ്വീപ് ഭരണകൂടം

ambulance

കൊച്ചി: ലക്ഷദ്വീപിൽ അസുഖബാധിതയായ വൃദ്ധയ്ക്ക് എയർ ആംബുലൻസ് സൗകര്യം അനുവദിക്കാതെ ദ്വീപ് ഭരണകൂടം. അമ്മിനി  ദ്വീപിൽ വീണു പരിക്കേറ്റ ബിപാത്തുവിനാണ് എയർ ആംബുലസ് സൗകര്യം അനുവദിക്കാത്തത്. ഇന്ന് വൈകുനേരം നാല്  മണിക്ക് വീണു പരിക്കേറ്റ ബിപാത്തുവിനെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. എന്നാൽ മികച്ച ചികിത്സയ്ക്ക് മറ്റ്  ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. നാല്  മണി  മുതൽ ഹെലികോപ്റ്ററിനായി ശ്രമിക്കുകയാണ്.

എന്നാൽ ദ്വീപ് അഡിമിനിസ്ട്രേഷന്റെ ഭാഗത്ത് നിന്നും ഇതുവരെ പ്രതികരണം ഒന്നും ലഭിച്ചിട്ടില്ലെന്ന് രോഗിയുടെ സഹായി പറഞ്ഞു.മെഡിക്കൽ ഓഫീസർ കാര്യം അഡ്മിനിസ്ട്രേറ്ററേ  അറിയിച്ചു. എന്നാൽ ഇത് വരെയും സംവിധാനം ആയിട്ടില്ല. ദ്വീപിലെ പുതിയ പരിഷ്‌കാരങ്ങൾ മൂലമാണിതെന്ന് രോഗിയുടെ സഹായി പറഞ്ഞു. മെഡിക്കൽ ഓഫീസർ റിപ്പോർട്ട് മെഡിക്കൽ ഡയറക്ടർക്ക് നൽകിയെങ്കിലും അനുമതി ഇതുവരെ ആയില്ല.