ഇത് ഒരു പരീക്ഷണശാല പോലെയാണ്; ഇന്നലെ കശ്മീര്‍ ഇന്ന് ലക്ഷദ്വീപ് നാളെ കേരളം: പി കെ കുഞ്ഞാലികുട്ടി

pk kunhalikutty

തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തിൽ നിയസഭയിൽ സംഘ്പരിവാറിനെതിരെ ശബ്ദമുയർത്തി മുസ്‌ലിം ലീഗ് നിയമസഭാകക്ഷി നേതാവ് പി കെ കുഞ്ഞാലികുട്ടി വളരെ സമാധാനമായി ജീവിച്ചു കൊണ്ടിരിക്കുന്ന ഒരു ജനതക്ക് നേരെയാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇത് ഒരു പരീക്ഷണശാല പോലെയാണ്. ഇന്നലെ കശ്മീര്‍ ഇന്ന് ലക്ഷദ്വീപ് നാളെ കേരളമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാര്‍ലമെന്‍റില്‍ കശ്മീരിനെ സംബന്ധിച്ച് മാറ്റം കൊണ്ടു വന്നപ്പോള്‍ ആരും ഓര്‍ത്തില്ല, ഒറ്റവെട്ടിന് കശ്മീര്‍ വേറെ ജമ്മു വേറെ ലഡാക്ക് വേറെ ആകുമെന്ന്. അവര്‍ക്ക് ഇഷ്ടമില്ലാത്ത എവിടെ വേണമെങ്കിലും വരാം. കേരളം അവര്‍ക്ക് ഇഷ്ടമില്ലാത്ത പ്രദേശമാണ്. സംഘ്പരിവാറിന് ഇഷ്ടമില്ലാത്ത സ്ഥലത്തൊക്കെ അവര്‍ ഇഷ്ടമുള്ള പരിഷ്‌കാരം കൊണ്ടുവരുമെന്നും പി കെ കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

ല​ക്ഷ​ദ്വീ​പ്​ ജ​ന​ത​യു​ടെ ജീ​വി​ത​ത്തി​ന്​ വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്ന അ​ഡ്​​മി​നി​സ്​​ട്രേ​റ്റ​റു​ടെ ന​ട​പ​ടി​ക്കെ​തി​രെ കേരള നി​യ​മ​സ​ഭ പ്ര​മേ​യം പാ​സാ​ക്കിയിരുന്നു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​വ​ത​രി​പ്പിച്ച പ്ര​മേ​യം ഐ​ക​ക​ണ്​​ഠ്യേ​നയാണ് നിയമസഭ പാ​സാ​ക്കിയത്.