കേരളത്തിലെ ബിജെപിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സംഘടന തലത്തിൽ സമൂലമായ മാറ്റമുണ്ടാകണമെന്ന് ജേക്കബ് തോമസ്

thomas

തിരുവനന്തപുരം: കേരളത്തിലെ ബിജെപിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ മാത്രം മാറ്റിയിട്ട് കാര്യമില്ലെന്ന് മുൻ ഡിജിപിയും ബിജെപി സ്ഥാനാർഥിയുമായിരുന്ന ജേക്കബ് തോമസിന്റെ അന്വേഷണ റിപ്പോർട്ട്. സംഘടന തലത്തിൽ സമൂലമായ മാറ്റമുണ്ടാകണം. താഴെ തട്ട് മുതൽ സംഘടന പ്രശ്നങ്ങൾ കണ്ടുപിടിക്കണമെന്നും അവിടെ നിന്ന് മുതൽ മാറ്റമുണ്ടാകണമെന്നും റിപ്പോർട്ടിൽ പറയുന്നു.

പാർട്ടിയിൽ ഗ്രൂപ്പ് പ്രശനം ഉണ്ടെങ്കിലും അത് പാർട്ടി താല്പര്യങ്ങൾക്ക് അതീവമാകരുതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കൊടകര കുഴൽപ്പണ കേസ്,മറ്റ് സാമ്പത്തിക ആരോപണങ്ങൾ എല്ലാം ഉയർന്ന സാഹചര്യത്തിൽ രണ്ടാമതൊരു റിപ്പോർട്ട് കൂടി നൽകാനും ആവശ്യപെട്ടിട്ടുണ്ട്.