ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളം; നിയമസഭ സംയുക്ത പ്രമേയം പാസാക്കും

kerala niyamasabha,mb rajesh

തിരുവനന്തപുരം: ലക്ഷദ്വീപില്‍ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ക്കെതിരായ പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നതിടെ ദീപ് നിവാസികള്‍ക്ക് പിന്തുണയുമായി കേരളം. നിയമസഭയില്‍ ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് പ്രമേയം പാസാക്കിയേക്കും. ഇതിനായുള്ള നടപടി ക്രമങ്ങള്‍ സ്പീക്കറുടെ ഓഫീസ് പരിശോധിച്ചു തുടങ്ങി.

അതേസമയം, ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനായി  നാളെ  കേരള നിയമസഭ വീണ്ടും ചേരുന്നുണ്ട്. ഇതിന് അടുത്ത ദിവസം നയപ്രഖ്യാപന പ്രസംഗത്തിന്‍മേല്‍ ചര്‍ച്ച നടക്കും. ഇതിന് ശേഷമാകും ലക്ഷദ്വീപുകാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രമേയം പാസാക്കുക.ലക്ഷദ്വീപുകാരുടെ പോരാട്ടത്തെ പിന്തുണച്ച് കൊണ്ട് നിയമസഭ പ്രമേയം പാസാക്കാണമെന്ന് നേരത്തെ എംഎല്‍എയായ ഷാഫി പറമ്പിലും ആവശ്യപ്പെട്ടിരുന്നു.എന്നാല്‍, കേരളത്തില്‍ ബിജെപി ഒഴികെ മറ്റു പ്രധാന പാര്‍ട്ടികളെല്ലാം ലക്ഷദ്വീപിലെ പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നുണ്ട്. ബിജെപിക്ക് സഭയില്‍ അംഗമില്ലാത്തതിനാല്‍ ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും മുഴുവന്‍ എംഎല്‍എമാരും ചേര്‍ന്ന് സംയുക്തമായിട്ടാവും പ്രമേയം പാസാക്കുക.