കൊടകര കുഴൽപ്പണ കേസ് അന്വേഷണം എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്റ്റേറ്റ് ഏറ്റെടുത്തു

kodakara

തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്റ്റേറ്റ് ഏറ്റെടുത്തു. ഡൽഹി ആസ്ഥാനത്ത് ഇതിനുള്ള നടപടി ക്രമങ്ങൾക്ക് ആരംഭമായി. ഡെപ്യൂട്ടി ഡയറക്ടർ റാങ്കിലുള്ള ഐആർഎസ്  ഉദ്യോഗസ്ഥനായിരിക്കും കേസിലെ അന്വേഷണ ചുമതല.കൊച്ചി യൂണിറ്റ് സംഘമായിരിക്കും കേസ് അന്വേഷിക്കുക.

കേസിൽ പ്രാഥമിക അന്വേഷണവും  തുടർ അന്വേഷണസും നടത്തും.കള്ളപ്പണം സംബന്ധിച്ച് കേസ് ആയതിനാൽ അന്വേഷണം ഇഡിയുടെ പരിധിയിൽ വരും.എന്നാൽ കേസിൽ തങ്ങൾക്ക് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ആയിരുന്നു ഇഡിയുടെ വിശദീകരണം. കേസിൽ കേരള പോലീസും അന്വേഷണം തുടരുകയാണ്.