കൊടകര കുഴൽപ്പണ കവർച്ച കേസ്; സംഘത്തിന് തൃശ്ശൂരിൽ താമസസൗകര്യം ഒരുക്കിയത് ബി ജെ പി ജില്ലാ നേതൃത്വം

bjp

തൃശൂർ: കൊടകര കുഴൽപ്പണ കവർച്ച കേസ് സംഘത്തിന് തൃശ്ശൂരിൽ താമസസൗകര്യം ഒരുക്കിയത് ബി ജെ പി ജില്ലാ നേതൃത്വമെന്ന അന്വേഷണ സംഘം കണ്ടെത്തി. ഹോട്ടൽ മുറി ബുക്ക് ചെയ്തത് ബി ജെ പി ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നുമാണെന്ന് പൊലീസിന് നൽകിയ മൊഴിയിൽ ഹോട്ടൽ ജീവനക്കാരൻ പറഞ്ഞു.

ഏപ്രിൽ 2 നു വൈകിട്ട് 7  മണിയോടെയാണ് ഹോട്ടൽ നാഷണൽ ടൂറിസ്റ്റ് ഹോമിൽ മുറി ബുക്ക് ചെയ്തത്. 215  എന്ന മുറിയിൽ ധര്മരാജനും 216 -ൽ ഷാംജീറും റഷീദും താമസിച്ചു. പണം കൊണ്ട് വന്നത് എർറ്റിഗയിലാണ്. ധർമരാജൻ വന്നത് ക്രെറ്റയിലാണ്. ജീവനക്കാരന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.

ഹോട്ടൽ രേഖകളും സി സി ടി വിയും അന്വേഷണ സംഘം കണ്ടെടുത്തു. ധര്മരാജനെയും ഡ്രൈവർ ഷംജിറിനെയും  ഇന്ന് വീണ്ടും ചോദ്യം ചെയ്യും. പോലീസ് ക്ലബ്ബിൽ ഹാജരാകാൻ ഇരുവർക്കും നിർദേശം നൽകിയിട്ടുണ്ട്.