രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,32,364 പേർക്ക് കോവിഡ്

toll

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ്  രോഗബാധിതരും മരണനിരക്കും കുറയുന്നു. തുടർച്ചയായ നാലാം ദിവസവും രോഗികൾ ഒന്നരലക്ഷത്തിന് താഴെയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,32,364  പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2713 മരണം കഴിഞ്ഞ 24  മണിക്കൂറിനിടെ കോവിഡ്  മൂലമെന്ന് സ്ഥിരീകരിച്ചു.16.35  ലക്ഷം പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്.

അതേ  സമയം ബി.1.617.2 ഡെൽറ്റ വകഭേദമാണ് രാജ്യത്ത് രണ്ടാം കോവിഡ്  വ്യാപനത്തിന് കാരണമായതെന്ന് നാഷണൽ സെന്റര് ഫോർ ഡിസീസ് കണ്ട്രോൾ വ്യക്തമാക്കി. ലോകത്ത് ആദ്യം കണ്ടെത്തിയ ആൽഫാ വകഭേദത്തെക്കാൾ 50 ശതമാനം വ്യാപന  സാധ്യത കൂടുതലാണ് കാപ്പ,ഡെൽറ്റ എന്നി വകഭേദങ്ങൾക്കെന്ന്  പഠനങ്ങൾ പറയുന്നു.