രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,32,788 പേർക്ക് കോവിഡ്

toll

ന്യൂഡൽഹി: രാജ്യത്ത് കോവിഡ്  വ്യാപനം കുറയുന്നു. കഴിഞ്ഞ 24  മണിക്കൂറിനിടെ 1.32  ലക്ഷം പേർക്കാണ് കോവിഡ്  സ്ഥിരീകരിച്ചത്. 3207  മരണം കൂടി കഴിഞ്ഞ 24  മണിക്കൂറിനിടെ കോവിഡ്  മൂലമെന്ന് സ്ഥിരീകരിച്ചു. 1,32,788 പേർക്കാണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്.

രാജ്യത്ത് ഇതുവരെ 2,83,07,832  പേർക്ക് കോവിഡ്  സ്ഥിരീകരിച്ചു. 2,61,79,085 പേർ രോഗമുക്തി നേടി. ഇതുവരെ 3,35,102  പേർ  കോവിഡ്  മൂലം മരിച്ചു. 17,93,645  സജീവ രോഗികൾ നിലവിൽ രാജ്യത്ത് ഉണ്ട്. രാജ്യത്ത് ഇതുവരെ 21,85,46,667  പേർ  വാക്‌സിൻ സ്വീകരിച്ചു.