രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 1.65 ലക്ഷം പേർക്ക് രോഗബാധ

toll

ന്യൂഡൽഹി: രാജ്യത്ത് കോവിഡ്  വ്യാപനം കുറയുന്നു. കഴിഞ്ഞ 24  മണിക്കൂറിനിടെ 1.65 ലക്ഷം പേർക്ക് കോവിഡ്  സ്ഥിരീകരിച്ചു. 3460  പേർ  കഴിഞ്ഞ 24  മണിക്കൂറിനിടെ കോവിഡ്  ബാധിച്ചു മരിച്ചു. കഴിഞ്ഞ 24  മണിക്കൂറിനിടെ 1,65,553  കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 2,78,94,800 പേർക്ക് കോവിഡ്  സ്ഥിരീകരിച്ചത്.

ഇതുവരെ 3,25,972  കേസുകൾ കോവിഡ്  മൂലമെന്ന് സ്ഥിരീകരിച്ചു. നിലവിൽ രാജ്യത്ത് 21,14,508 പേരാണ് കോവിഡ്  ബാധിച്ചു ചികിത്സയിൽ കഴിയുന്നത്. ഇന്നലെ 2,76,309  പേർക്ക് രോഗമുക്തി നേടി. 21,20,66,614  പേർ  ഇതുവരെ വാക്‌സിൻ സ്വീകരിച്ചു.