രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 1.27 ലക്ഷംപേർക്ക് രോഗബാധ

toll

ന്യൂഡൽഹി: രാജ്യത്ത് കോവിഡ്  വ്യാപനം കുറയുന്നു. കഴിഞ്ഞ 54  ദിവസത്തിനിടെ ഉണ്ടായ ഏറ്റവും താഴ്ന്ന പ്രതിദിന കണക്ക് ആണ്  ഇന്നലെ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24  മണിക്കൂറിനിടെ 1.27  ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 2795 മരണം കഴിഞ്ഞ 24  മണിക്കൂറിനിടെ കോവിഡ്  മൂലമെന്ന് സ്ഥിരീകരിച്ചു.

1,27,510  പേർക്കാണ് കഴിഞ്ഞ 24  മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 2,81,75,044  പേർക്ക് കോവിഡ്  സ്ഥിരീകരിച്ചു. 3,31,895  മരണം ഇതുവരെ കോവിഡ്  മൂലമെന്ന് സ്ഥിരീകരിച്ചു. നിലവിൽ രാജ്യത്ത് 18,95,520  പേർ  ചികിത്സയിൽ കഴിയുന്നുണ്ട്. രാജ്യത്ത് ഇതുവരെ 21,60,46,638  പേർക്ക് വാക്‌സിൻ നൽകി.