രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു; 24 മണിക്കൂറിനിടെ 1,34,154 പേർക്ക് കോവിഡ്

toll

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24  മണിക്കൂറിനിടെ 1.34  ലക്ഷം പേർക്കാണ് കോവിഡ്  സ്ഥിരീകരിച്ചത്. 2887 മരണം കഴിഞ്ഞ 24  മണിക്കൂറിനിടെ കോവിഡ്  മൂലമെന്ന് സ്ഥിരീകരിച്ചു. 1,34,154  പേർക്കാണ് കഴിഞ്ഞ 24  മണിക്കൂറിനിടെ കോവിഡ്  സ്ഥിരീകരിക്കുന്നത്.

രാജ്യത്ത് ഇതുവരെ 2,84,41,986  പേർക്ക് കോവിഡ്  സ്ഥിരീകരിച്ചു. 2,63,90,584  പേർക്ക് രോഗമുക്തി ലഭിച്ചു. 3,37,989 മരണം ഇതുവരെ കോവിഡ്  മൂലമെന്ന് സ്ഥിരീകരിച്ചു. 17,13,413 സജീവ കേസുകൾ രാജ്യത്ത് ഉണ്ട്. രാജ്യത്ത് ഇതുവരെ 22,10,43,693 പേർ  വാക്‌സിൻ സ്വീകരിച്ചു.