തമിഴ്‌നാട്ടിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു; ഇന്ന് 33,361 കേസുകൾ

chennai

ചെന്നൈ: തമിഴ്‌നാട്ടിൽ കോവിഡ്  വ്യാപനം രൂക്ഷമായി തുടരുന്നു. സംസ്ഥാനത്ത്  30,000  ത്തിനും മുകളിൽ കോവിഡ്  കേസുകൾ റിപ്പോർട്ട് ചെയ്തു. കർണാടക,മഹാരാഷ്ട്ര എന്നി സംസ്ഥാനങ്ങളിൽ ഇന്ന് രോഗികളുടെ എണ്ണം 25,000  ത്തിനും താഴെയാണ്.

തമിഴ്‌നാട്ടിൽ ഇന്ന് 33,361  പേർക്ക് കോവിഡ്  സ്ഥിരീകരിച്ചു. 30,063  പേർക്ക് രോഗമുക്തി ലഭിച്ചു. 474  മരണം കൂടി കോവിഡ്  മൂലമെന്ന് സ്ഥിരീകരിച്ചു. നിലവിൽ 3,13,048  പേർ  ചികിത്സയിലുണ്ട്.

കർണാടകയിൽ ഇന്ന് 24,214  പേർക്ക് കോവിഡ്  സ്ഥിരീകരിച്ചു. 476  മരണം കൂടി കോവിഡ്  മൂലമെന്ന് സ്ഥിരീകരിച്ചു. നിലവിൽ സംസ്ഥാനത്ത് 4,02,203  പേർ  ചികിത്സയിലുണ്ട്. മഹാരാഷ്ട്രയിൽ ഇന്ന് 21,273  പേർക്ക് കോവിഡ്  സ്ഥിരീകരിച്ചു. 34,370 പേർക്ക് രോഗമുക്തി ലഭിച്ചു.425 മരണം കൂടി കോവിഡ്  മൂലമെന്ന് സ്ഥിരീകരിച്ചു.