രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,460 പേർക്ക് കോവിഡ്; 60 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ കണക്ക്

toll

ന്യൂഡൽഹി: രാജ്യത്ത് കോവിഡ്   വ്യാപനം കുറയുന്നു. 60  ദിവസത്തിനിടെ ഉണ്ടായ ഏറ്റവും കുറഞ്ഞ പ്രതിദിന കേസാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,460  പേർക്കാണ് കോവിഡ്  സ്ഥിരീകരിച്ചത്. 1,89,232 പേർ ഇന്നലെ രോഗമുക്തി നേടി.

2677 മരണം കഴിഞ്ഞ 24  മണിക്കൂറിനിടെ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 2,88,09,939 പേർക്ക് കോവിഡ് ബാധിച്ചു. ഇതിൽ 2,69,84,781 പേർ രോഗമുക്തി നേടി. 3,46,759 മരണം കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. രാജ്യത്ത് നിലവിൽ 14,77,799 സജീവ കേസുകൾ ഉണ്ട്.