കോവിഡ് വാക്‌സിൻ സൗജന്യമായി നൽകണം; നിയമസഭയിൽ ഇന്ന് പ്രമേയം പാസ്സാകും

assembly

തിരുവനന്തപുരം: കോവിഡ്  വാക്‌സിൻ സൗജന്യമായി നൽകാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ട് ഇന്ന് നിയമസഭയിൽ പ്രമേയം പാസ്സാകും. വാക്‌സിൻ നിർബന്ധമായും സൗജന്യമായി നൽകണമെന്ന് പ്രമേയത്തിൽ ആവശ്യം ഉന്നയിക്കും. ഇത് സംബന്ധിച്ചുള്ള പ്രമേയം ആരോഗ്യമന്ത്രി വീണ ജോർജ്ജ് ആയിരിക്കും സഭയിൽ അവതരിപ്പിക്കുക.

വാക്‌സിൻ പ്രശനം പരിഹരിക്കുന്നതിന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി 11 -ഓളം  സംസ്ഥാനങ്ങളുടെ പിന്തുണ തേടി അവിടുത്തെ മുഖ്യമന്ത്രിമാർക്ക് കത്ത് അയച്ചിരുന്നു. കത്തിന് പിന്നാലെ സഭയിൽ പ്രമേയം അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് സർക്കാർ.