ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരികെ വിളിക്കണം; പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു

niyamasabha

ലക്ഷദ്വീപ് ജീവിതത്തിന് ഭീക്ഷണിയായി കൊണ്ടിരിക്കുന്ന  അഡ്മിനിസ്‌ട്രേറ്ററുടെ നടപടിക്കെതിരെ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കി. കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെട്ടു.ദ്വീപിന്റെ സംസ്കാരം ഇല്ലായ്മ ചെയ്യരുതെന്നും  ദ്വീപ് അഡ്മിനിസ്ട്രേറ്ററെ മാറ്റണമെന്നു പ്രേമേയത്തിൽ  ആവശ്യപ്പെട്ടു.  

ലക്ഷദ്വീപിൽ നടക്കുന്നത് കോളോണിയൽ കാലത്തെ വെല്ലുന്ന നടപടികളെന്ന് മുഖ്യമന്ത്രി. ലക്ഷദ്വീപിൻ്റെ ഭാവി ഇരുൾ അടഞ്ഞു പോകും വിധം ഉള്ള പരിഷ്‌ക്കാരങ്ങളാണ് നടക്കുന്നതെന്നും സംഘപരിവാർ അജണ്ടയുടെ പരീക്ഷണശാലയാണ് ദ്വീപെന്ന് മുഖ്യമന്ത്രിയുടെ പ്രമേയയത്തിൽ ആവശ്യപ്പെട്ടു . അഡ്മിനിസ്ട്രേറ്ററെ നീക്കണം എന്ന് പ്രമേയം ആവശ്യപ്പെടുന്നു.


പ്രമേയത്തോട് പൂർണ്ണമായും യോജിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ദ്വീപ് നിവാസികളുടെ ജീവിക്കാനുള്ള അവകാശം പുതിയ പരിഷ്കാരങ്ങളോടെ ഇല്ലാതാക്കുന്നുവെന്നും ഉപജീവന മാർഗ്ഗം തന്നെ ഇല്ലാതാക്കുന്നുവെന്നും വി ഡി സതീശൻ. ജീവിക്കാനുള്ള അവകാശം എന്ന ഭരണഘടനയുടെ അവകാശലംഘനമാണ് ഇതെന്ന് പ്രതിപക്ഷ നേതാവ്. 

ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ കൊണ്ട് വന്ന ജനസംഘ്യ നിയന്ത്രണ നിയമമത്തെ അറബിക്കടലിൽ എറിയണമെന്ന് വി ഡി സതീശൻ. ഡ്രക്കോണിയൻ നിയമത്തെ അറബിക്കടലിൽ എറിയണമെന്നും കുറ്റകൃത്യങ്ങൾ ഏറ്റവും കുറവുള്ള ദ്വീപിൽ ഗുണ്ട ആക്ട് കൊണ്ട് വന്നത് പാവങ്ങളെ പീഡിപ്പിക്കാനാണെന്നും സതീശൻ ആവശ്യപ്പെട്ടു. 

ടിബറ്റിൽ ചൈനയുടെ അധിനിവേശത്തിനു സമാനം ആണ് ലക്ഷ ദ്വീപിൽ നടക്കുന്നത് എന്ന ഭേദഗതി നിർദേശിച്ച് പി ടി. കേന്ദ്രത്തെ കൃത്യമായി വിമർശിക്കണം എന്നും പി ടി  തോമസ് ആവശ്യപ്പെട്ടു.