രാജ്യതലസ്ഥാനത്ത് ലോക്ക് ഡൗൺ മെയ് 31 വരെ നീട്ടി

arvind

ന്യൂഡൽഹി: കോവിഡ്  വ്യാപനം കുറഞ്ഞു കൊണ്ടിരിക്കുകയാണ് രാജ്യത്ത് ഇപ്പോൾ. എന്നാൽ രാജ്യതലസ്ഥാനത്ത് ലോക്ക് ഡൗൺ  മെയ് 31  വരെ നീട്ടി. ഈ ഘട്ടത്തിൽ നിയന്ത്രണങ്ങൾ പിൻവലിച്ചാൽ വീണ്ടും സ്ഥിതിഗതികൾ വഷളാകുമെന്ന് കരുതിയാണ് ഈ മാസം അവസാനം വരെ ലോക്ക് ഡൗൺ  നീട്ടിയത്.

ഇടവേളയ്ക്ക് ശേഷം ഡൽഹിയിൽ കുറവ് കേസുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ മാസം പ്രതിദിന രോഗികൾ 30,000  കടന്നിരുന്നു. ഈ രോഗവ്യാപനം കുറയ്ക്കാൻ വേണ്ടിയാണ് ലോക്ക് ഡൗൺ  ഏർപ്പെടുത്തിയത്. ഇത് ഗുണം ചെയ്യുന്നുവെന്ന് കണക്ക് ചൂണ്ടിക്കാട്ടുന്നു.

ഇന്ന് പ്രതിദിനം രണ്ടായിരത്തിൽ താഴെ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ഈ സമയത്ത് ലോക്ക് ഡൗൺ  പിൻവലിക്കുന്നത് സ്ഥിതിഗതികൾ വഷളാകുമെന്ന് വിലയിരുത്തലിലാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.