ലോക്ക്ഡൗൺ; ഇന്ന് കൂടുതൽ ഇളവുകൾ

lockdown

തിരുവനന്തപുരം: ലോക്ക്ഡൗൺ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. ഇന്ന് ഇളവുകളുണ്ട്. നിലവിലുള്ള ഇളവുകൾക്ക് പുറമെയാണ് അധിക ഇളവ്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പ്രവർത്തിക്കാൻ അനുമതിയുണ്ട്. കൂടുതൽ കടകൾ തുറക്കാനും അനുമതിയുണ്ട്. എന്നാൽ നാളെയും മറ്റന്നാളും ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണമായിരിക്കും ഏർപ്പെടുത്തുക. പരിശോധന കർശനമാക്കാൻ പോലീസിനെയും നിയോഗിക്കും.

രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ ആവശ്യസേവനങ്ങൾ നൽകുന്ന കടകൾക്ക് ഒപ്പം വസ്ത്രങ്ങൾ,സ്റ്റേഷനറി,ആഭരണം,കണ്ണടകൾ,ചെരുപ്പ് കട,പുസ്തകക്കട എന്നി കടകൾക്ക് കുറച്ച് ആളുകളുമായി തുറന്ന് പ്രവർത്തിക്കാം. 12,13 തീയതികളിൽ നിയന്ത്രണം കർശനമാക്കിയതിനാൽ ഹോട്ടലുകളിൽ നിന്നും ഹോം ഡെലിവറി മാത്രമായിരിക്കും അനുവദിക്കുക.