മൂട്ടിൽ മരംമുറി കേസിൽ പ്രതികളെ കണ്ടിരുന്നുവെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ

ak

തിരുവനന്തപുരം: മൂട്ടിൽ മരംമുറി കേസിൽ പ്രതികളെ കണ്ടിരുന്നുവെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. വനംമന്ത്രിയാകുന്നതിന് മുൻപായിരുന്നു കൂടികാഴ്ചയെന്നും അദ്ദേഹം പറഞ്ഞു. മുട്ടിലിൽ മരംമുറി നടന്നത് ഉത്തരവ് ദുർവ്യാഖാനം ചെയ്താണ്. ഇതിൽ വനംവകുപ്പിന് പങ്കില്ല. വനഭൂമിയിൽ നിന്നുമല്ല,പട്ടയ ഭൂമിയിൽ നിന്നുമാണ് മരം മുറിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

അതേ സമയം കേസിൽ അന്വേഷണ സംഘത്തിൽ നിന്നും ഡിഎഫ്‌ഒ ധനേഷ് കുമാറിനെ മാറ്റിയത് അറിഞ്ഞില്ലെന്നും വിഷയം അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. തനിക്ക് കിട്ടിയ റിപ്പോർട്ടിൽ ധനേഷ് അന്വേഷണസംഘത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.