സംസ്ഥാനത്ത് കാലവർഷം നാളെ എത്തില്ല; ജൂൺ മൂന്നോടെ കേരളത്തിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

monsoon

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം നാളെ എത്തില്ല. സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ കാലവർഷം ജൂൺ മൂന്നോടെ കേരളത്തിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.നിലവിൽ മാലിദ്വീപ്,ശ്രീ ലങ്ക എന്നവിടങ്ങളിൽ നിന്നും കാറ്റ് മറ്റിടങ്ങളിലേക്ക് വ്യാപിച്ചു തുടങ്ങിയിട്ടുണ്ട്. കാലവർഷം തിങ്കളാഴ്ച കേരളത്തിൽ എത്തുമെന്നായിരുന്നു പ്രവചനം.

എന്നാൽ ഇപ്പോൾ  കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം ജൂൺ മൂന്നിനെ  കാലവർഷം കേരളത്തിൽ എത്തുകയുള്ളൂ.മൺസൂൺ കാറ്റ് ചൊവ്വയോടെ  ശക്തി പ്രാപിക്കും.

ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി,തൃശൂർ ജില്ലകളിലെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ആലപ്പുഴ,എറണാകുളം,ഇടുക്കി,തൃശൂർ,കണ്ണൂർ,കാസർഗോഡ്,ജില്ലകളിലാണ് യെല്ലോ അലേർട്ട്. മറ്റന്നാൾ ആറ്  ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് ആണ്  സാധ്യത.