മൂട്ടിൽ വനംകൊളളയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ്; സഭ നിർത്തി വച്ച് ചർച്ച വേണമെന്ന് പ്രതിപക്ഷം

assembly

തിരുവനന്തപുരം; മൂട്ടിൽ വനംകൊളളയിൽ  അടിയന്തര പ്രമേയത്തിന് നോട്ടീസ് .സഭ നിർത്തി വച്ച് ചർച്ച വേണമെന്ന് പ്രതിപക്ഷം.  പി.ടി തോമസ് എംഎൽഎയാണ് നോട്ടീസ് നൽകിയത്. 100 കോടി രൂപയുടെ മരം മുറിച്ച് കടത്തിയെന്ന് ആക്ഷേപം ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

 സംഭവത്തിൽ വനംവകുപ്പ് മേധാവി വനമന്ത്രിക്ക് റിപ്പോർട്ട് നൽകി.മരംമുറി സർക്കാർ ഉത്തരവ് ദുർവ്യാഖാനം ചെയ്തതെന്നും വിശദീകരണം. കോഴിക്കോട്ടെ വനംവകുപ്പ് ഉദ്യോഗസ്ഥന് എതിരെയും നടപടിയുണ്ടാകുമെന്ന് സൂചന.

വിഷയത്തിൽ വനം,റവന്യൂ വകുപ്പുകൾക്ക് വീഴ്ച്ച പറ്റിയെന്നും റിപ്പോർട്ട്.മരം സർക്കാരിലേക്ക് കണ്ടുകെട്ടാൻ നടപടി തുടങ്ങിയെന്ന് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. 10 കോടിയുടെ മരമാണ് മുറിച്ച് കടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥർ കേസ് വഴി തിരിച്ച്  വിടാൻ ശ്രമിച്ചെന്നും ആരോപണം.