കടൽക്കൊല കേസ്; ഇറ്റലി കൈമാറിയ പത്ത് കോടി രൂപ ബാങ്കിൽ ഫിക്സഡ് ടെപോസിറ്റ് ആയി നിക്ഷേപിച്ചേക്കും

sc

ന്യൂഡൽഹി: കടൽക്കൊല കേസിൽ ഇറ്റലി കൈമാറിയ പത്ത് കോടി രൂപ ബാങ്കിൽ ഫിക്സഡ് ടെപോസിറ്റ് ആയി നിക്ഷേപിക്കുന്നതിന് കുറിച്ച് സുപ്രീം കോടതി രെജിസ്ട്രി കേസ് പരിഗണിക്കുന്ന ബെഞ്ചിന്റെ അഭിപ്രായം തേടി. നഷ്ടപരിഹാര തുക കെട്ടിവച്ചതിന്റെ രേഖകൾ ഹാജരാക്കിയ സാഹചര്യത്തിൽ കേസിലെ നടപടികൾ അവസാനിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യത്തിൽ സുപ്രീം കോടതി നാളെ തീരുമാനം എടുക്കും.

ഇറ്റലി നഷ്ടപരിഹാര തുക കെട്ടിവച്ചതിന്റെ രേഖകൾ കണ്ടാലേ കടൽക്കൊല കേസിലെ നടപടികൾ അവസാനിപ്പിക്കൂവെന്ന് സുപ്രീം കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇറ്റലി നഷ്ടപരിഹാര തുക കേന്ദ്ര സർക്കാരിന് കൈമാറിയത്. ഈ തുക ഏപ്രിൽ 26 ന് സുപ്രീം കോടതി രെജിസ്ട്രിയുടെ യുകോ ബാങ്ക് അക്കൗണ്ടിലേക്ക് കേന്ദ്ര സർക്കാർ നിക്ഷേപിച്ചിരുന്നു. ഈ തുകയാണ് സ്ഥിരനിക്ഷേപത്തിലേക്ക് മാറ്റാൻ സുപ്രീം കോടതി രെജിസ്ട്രി ആലോചിക്കുന്നത്. എത്ര കാലത്തേക്ക് സ്ഥിരനിക്ഷേപം നടത്തണമെന്ന് വ്യക്തമാക്കാൻ രെജിസ്ട്രി ആവശ്യപെട്ടിട്ടുണ്ട്.