ലക്ഷദ്വീപ് നിവാസികൾക്ക് ഐക്യദാർഢ്യം; കേരള നിയമസഭയിൽ നാളെ പ്രമേയം പാസ്സാക്കും

assembly

തിരുവനന്തപുരം: ലക്ഷദ്വീപ് നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു നാളെ കേരള നിയമസഭ പ്രമേയം പാസ്സാക്കും. ഗവർണറുടെ  നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയക്ക് നാളെ കെ.കെ ശൈലജ തുടക്കമിടും.

നയപ്രഖ്യാപന പ്രസംഗത്തിന്മേൽ മൂന്ന് ദിവസം നീണ്ട നിൽക്കുന്ന നന്ദി പ്രമേയ ചർച്ചയക്ക് ആണ് നാളെ തുടക്കമാവുക അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങൾക്ക് എതിരായ ദ്വീപ് നിവാസികളുടെ പ്രതിഷേധത്തിന് സംസ്ഥാന നിയമസഭ ഐക്യദാർഢ്യം പ്രഖ്യാപിക്കും.

ദ്വീപ് വിഷയത്തിൽ മുഖ്യമന്ത്രി നാളെ ഔദ്യോഗിക പ്രമേയം അവതരിപ്പിക്കും. വിവാദ പരിഷ്‌കാരങ്ങൾ പിൻവലിക്കുക എന്നതായിരിക്കും പ്രമേയത്തിൽ ആദ്യം ആവശ്യപ്പെടുക. ചട്ടം 118  പ്രകാരം ഉള്ള പ്രത്യേക പ്രമേയത്തെ പ്രതിപക്ഷവും അനുകൂലിക്കും.