തെക്കുപടിഞ്ഞാറൻ കാലവർഷം അടുത്ത 24 മണിക്കൂറിനുള്ളിൽ കേരളത്തിൽ

rain

തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ  കാലവർഷം അടുത്ത 24  മണിക്കൂറിനുള്ളിൽ കേരളത്തിൽ എത്താൻ  സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്. എന്നാൽ കാലവർഷം എത്തുന്നതിന്റെ സൂചനകൾ രൂപപ്പെടാത്തതിനാൽ മൺസൂൺ വരവ് ഇന്ന് ഉണ്ടാകില്ലെന്ന് കാലാവസ്ഥ വിദഗ്ദർ പറയുന്നു. മധ്യകേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ട്.

ആലപ്പുഴ, കോട്ടയം,ഇടുക്കി,എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. ആലപ്പുഴ, കോട്ടയം,ഇടുക്കി,എറണാകുളം ജില്ലകളിൽ നാളെയും മഴ പ്രതീക്ഷിക്കാം. കേരള  തീരത്ത് 50  കിലോമീറ്റർ  വരെ വേഗത്തിൽ കാറ്റിനും തെക്കൻ തമിഴ്നാട് തീരത്ത് ഉയർന്ന തിരമാലയ്ക്കും സാധ്യത ഉണ്ട്. കേരള  തീരത്ത് മൽസ്യബന്ധത്തിന് വിലക്കുണ്ട്.