സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറാൻ പണം തന്നെന്ന് പ്രസ്താവന; ബിജെപി നേതാക്കൾ ഭീഷണിപ്പെടുത്തുന്നുവെന്ന് കെ.സുന്ദര

sundhara

കാസർഗോഡ്: മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറാൻ രണ്ടര ലക്ഷം രൂപയും ഫോണും തന്നെന്ന്  വെളിപ്പെടുത്തിയതിന് പിന്നാലെ ബിജെപി നേതാക്കൾ ഭീഷണിപ്പെടുത്തുന്നതായി ബിഎസ് പി നേതാവ് കെ.സുന്ദര.

പണം തന്നില്ലെന്ന് പറയണമെന്നാണ് ബിജെപി നേതാക്കളുടെ ആവശ്യം. പണം വാങ്ങിയിട്ടില്ലെന്ന് പറയാൻ അവർ അമ്മയോട് ആവശ്യപ്പെട്ടതായും കെ.സുന്ദര മാധ്യമങ്ങളോട് പറഞ്ഞു. നാമനിർദേശ പട്ടിക പിൻവലിക്കാൻ പണം വാങ്ങിയത് തെറ്റ് ആണെന്നും വാങ്ങിയ പണം തിരികെ നൽകാൻ ആവില്ലെന്നും അദ്ദേഹം പറഞ്ഞു.

കിട്ടിയ പണം മുഴുവൻ ചിലവഴിച്ചെന്ന് ഇപ്പോൾ പറയുന്നത് ആരുടെയും പ്രലോഭനം കൊണ്ടല്ല.  പതിനഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും രണ്ടരലക്ഷം രൂപ തന്നെന്നും മുൻപ് കെ.സുന്ദര മുൻപ് വെളിപ്പെടുത്തിയിരുന്നു. ഒരു റെഡ്മി ഫോൺ നല്കിയതോടൊപ്പം സുരേന്ദ്രൻ ജയിച്ചാൽ വൈൻ പാർലർ നൽകാമെന്നും വാഗ്ദാനം ഉണ്ടായിരുന്നു.