സംസ്ഥാനത്ത് ഇന്ന് മുതൽ ബുധനാഴ്ച വരെ കർശന നിയന്ത്രണം

lockdown

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ബുധനാഴ്ച വരെ കർശന നിയന്ത്രണം. കോവിഡ്  രോഗവ്യാപനം പ്രതിരോധിക്കാനും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഗണ്യമായി കുറയ്ക്കാനും വേണ്ടിയാണ് നിയന്ത്രണങ്ങൾ. നിലവിലുള്ള നിയന്ത്രണങ്ങൾക്ക് പുറമെയാണിത്. നിയന്ത്രണങ്ങൾ ശക്തമായി നടപ്പാക്കാൻ കൂടുതൽ പോലീസിനെ നിയോഗിച്ചിട്ടുണ്ട്. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് പ്രവർത്തിക്കാൻ അനുമതി.

വ്യവസായ സ്ഥാപനങ്ങൾക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ,നിർമാണ സാമഗ്രികൾ വിൽക്കുന്ന കടകൾ എന്നവിയക്ക് മാത്രമാണ് അഞ്ചു ദിവസം പ്രവർത്തിക്കാൻ അനുമതി. നിലവിൽ പ്രവർത്തിക്കാൻ അനുമതിയുള്ള മറ്റ് വിപണന സ്ഥാപനങ്ങൾ ഈ ദിവസങ്ങളിൽ തുറക്കാൻ പാടില്ല. റേഷൻ കടകൾ 9 മുതൽ 7.30  വരെ തുറക്കാം.