ലക്ഷദ്വീപ് വിഷയത്തിൽ നാളെ വീണ്ടും സർവകക്ഷി യോഗം ചേരും

dweep

കവരത്തി: ലക്ഷദ്വീപ് വിഷയത്തിൽ നാളെ വീണ്ടും സർവകക്ഷി യോഗം ചേരും. ദ്വീപിലെ ബി ജെ പി നേതാക്കളെ അടക്കം ഉൾപ്പെടുത്തി സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിക്കാനാണ് നീക്കം. ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസൽ ഡൽഹിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടി കാഴ്ച നടത്തും.

ലക്ഷദ്വീപിലെ കപ്പൽ സർവീസും എയർ ആംബുലൻസും സ്വകാര്യവൽക്കരിക്കാൻ തീരുമാനമായി. ലക്ഷദ്വീപിലെ വിവാദ ഉത്തരവുകൾ പിന്തുണച്ച കളക്ടർ എസ്.അസ്‌കർ അലിക്ക് എതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

കല്ലെക്ടറും നിലപാട് വ്യക്തമാക്കിയതോടെ ഒറ്റകെട്ടായി മുന്നോട്ട് പോകാനാണ് രാഷ്ട്രീയ പാർട്ടികളുടെ തീരുമാനം. സ്റ്റീയറിങ് കമ്മിറ്റി രൂപീകരിച്ച് അഡ്മിനിസ്ട്രേറ്ററെ  നേരിട്ട് കാണാനാണ് ശ്രമം. അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ വിവിധ സംഘടനകളുടെ പിന്തുണയോടെ ഡൽഹിയിലേക്ക് പ്രതിഷേധം നീട്ടും.