കുഴൽപ്പണ വിഷയത്തിൽ കെ.സുരേന്ദ്രന് അശ്രദ്ധ പറ്റിയതായി പാർട്ടി ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ

surendran

തിരുവനന്തപുരം: കുഴൽപ്പണ വിഷയത്തിൽ കെ.സുരേന്ദ്രന് അശ്രദ്ധ പറ്റിയതായി പാർട്ടി ദേശീയ  നേതൃത്വത്തിന്റെ പ്രാഥമിക നിഗമനം. ലഭിച്ച പരാതികൾ പരിശോധിച്ച് ശേഷമാണ് വിലയിരുത്തൽ. കുഴൽപ്പണ ഇടപാടിലെ വീഴ്ചകൾ പാർട്ടി പ്രത്യേകം ചർച്ച ചെയ്യും.

ഫോൺ രേഖ അടക്കം പുറത്ത് വന്നത് രാഷ്ട്രീയ തിരിച്ചടിയായെന്നും നേതൃത്വത്തിന്റെ വിലയിരുത്തൽ. വിഷയം സർക്കാരിന്റെ കള്ളപ്പണത്തിന് എതിരായുള്ള പ്രതിച്ഛായക്ക് മങ്ങൽ ഏല്പിക്കുന്നതാണെന്നും കേന്ദ്ര നേതൃത്വം വിലയിരുത്തി.

പണ ഇടപാടുകൾ സുരേന്ദ്രൻ നേരിട്ട് കൈകാര്യം ചെയ്തത് അറിവില്ലാതെയാണ്. സംഘടനാ ജനറൽ സെക്രെട്ടറിയെ പണം ഇടപാടുകൾ സംബന്ധിച്ച പ്രതിദിന വിവരങ്ങൾ അറിയിച്ചില്ലെന്നും വിലയിരുത്തൽ.