കോവിഡ് വ്യാപനം തടയുന്നതിന് ഉള്ള നിയന്ത്രണങ്ങൾ സംബന്ധിച്ച് മാർഗനിർദേശം നീട്ടി കേന്ദ്ര സർക്കാർ

lock

ന്യൂഡൽഹി: കോവിഡ്  വ്യാപനം തടയുന്നതിന് ഉള്ള നിയന്ത്രണങ്ങൾ സംബന്ധിച്ച് മാർഗനിർദേശം നീട്ടി കേന്ദ്ര സർക്കാർ. ജൂൺ 30  വരെയാണ് നീട്ടിയിരിക്കുന്നത്. രോഗബാധ കൂടുതൽ ഉള്ള പ്രദേശങ്ങളിൽ പ്രാദേശിക നിയന്ത്രണം തുടരണമെന്ന് കേന്ദ്രം നിർദേശിച്ചു.

ലോക്ക് ഡൗൺ  പിൻവലിക്കുന്നത് ഉചിതമായ സമയത്ത് ആയിരിക്കണം. ഘട്ടം ഘട്ടമായി ലോക്ക് ഡൗൺ  പിൻവലിക്കണം. 10  ശതമാനം കോവിഡ്  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉണ്ടെങ്കിൽ നിയന്ത്രണം തുടരണം.

രാജ്യത്ത് കഴിഞ്ഞ 20  ദിവസമായി കോവിഡ്  കേസുകൾ കുറഞ്ഞു വരുകയാണ്. സംസ്ഥാനങ്ങളിൽ ആക്റ്റീവ് കേസുകളുടെ  എണ്ണം കുറഞ്ഞു. നിലവിലുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയാലും കേസുകൾ കുറയുമെന്ന് തന്നെയാണ് കരുതുന്നതെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.