രാജ്യത്ത് വാക്‌സിനേഷൻ വേഗത്തിലാക്കാൻ നടപടി സ്വീകരിച്ച് കേന്ദ്ര സർക്കാർ

medicine

ന്യൂഡൽഹി: രാജ്യത്ത് വാക്‌സിനേഷൻ വേഗത്തിലാക്കാൻ നടപടി സ്വീകരിച്ച് കേന്ദ്ര സർക്കാർ. ജൂലൈ പകുതിയോടെ പ്രതിദിനം വാക്‌സിൻ നൽകുന്ന തരത്തിൽ കുത്തിവെയ്പ്പ് വേഗത്തിലാക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.

വാക്‌സിനേഷൻ വേഗത്തിലാക്കാൻ രൂപരേഖ തയ്യാറാക്കുന്നതിന് ചർച്ചകൾ നടന്ന വരികയാണ്. കോവിഡ്  അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വാക്‌സിനേഷൻ വേഗത്തിൽ ആകാത്തതിൽ കേന്ദ്ര സർക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

കഴിഞ്ഞ ദിവസവും കേന്ദ്ര സർക്കാരിന്റെ വാക്‌സിൻ നയത്തെ സുപ്രീംകോടതി ചോദ്യം ചെയ്തിരുന്നു. ഓഗസ്റ്റ് മാസത്തോടെ പ്രതിമാസം 25  കോടി കോവാക്‌സിൻ ഡോസുകൾ വിതരണം ചെയ്യാനാണ് കേന്ദ്ര സർക്കാർ പദ്ധതിയിടുന്നത്. പ്രതിദിനം ഒരു കോടിയാണ് ലക്ഷ്യമെന്ന് ദേശിയ ദൗത്യസംഘത്തിന്റെ ചെയർമാൻ എൻ കെ അറോറ പറഞ്ഞു.