രാജ്യത്ത് വീഡിയോ കോൾ അപ്പുകൾക്ക് കൂച്ചുവിലങ്ങ് ഇടാനൊരുങ്ങി കേന്ദ്ര സർക്കാർ

app

ന്യൂഡൽഹി: രാജ്യത്ത് വീഡിയോ കോൾ  അപ്പുകൾക്ക് കൂച്ചുവിലങ്ങ്  ഇടാനൊരുങ്ങി  കേന്ദ്ര സർക്കാർ. ആപ്പുകൾ വിലക്കാനുള്ള  നിർദേശം കേന്ദ്ര സർക്കാർ പരിഗണിക്കുന്നുവെന്ന് റിപ്പോർട്ട്. പുതിയ ഐ ടി നിയമങ്ങൾ നടപ്പാക്കുന്നതിനൊപ്പം വീഡിയോ കോൾ  ആപ്പുകളുടെ നിയന്ത്രണം പ്രാബല്യത്തിൽ കൊണ്ടുവരാനാണ് നീക്കം. വീഡിയോ കോൾ  ആപ്പുകൾ രാജ്യത്ത് അനിയന്ത്രിതമായി പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്തൽ.

എന്നാൽ ഈ കാര്യം കേന്ദ സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. വാട്സാപ്പ്,ഫേസ്ബുക്ക് മെസ്സഞ്ചർ, സ്കൈപ്പ് ആപ്പുകൾ ഇപ്പോൾ രാജ്യത്ത് പ്രവർത്തിക്കുന്നത് ഏതെങ്കിലും ഒരു നിയമം അനുസരിച്ചല്ല.

ഐ ടി നിയമ ഭേദഗതി നടപ്പാക്കുമ്പോൾ ഇത്തരം ആപ്പുകളെ നിയന്ത്രിക്കണം എന്നാണ് കേന്ദ്ര സർക്കാർ തീരുമാനം. ദേശീയ സുരക്ഷ മുൻനിർത്തിയാണ് ഈ നടപടി. ലൈസെൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ആപ്പുകളെ ഇതിന്റെ ആദ്യ പടിയായി രാജ്യത്ത് നിരോധിക്കും. എന്നാൽ ലൈസെൻസ് നേടാൻ അവസരം നൽകും.