ഫൈസർ കോവിഡ് വാക്‌സിൻ ഇന്ത്യൻ വകഭേദത്തിനെതിരെ ഫലപ്രദമെന്ന് കമ്പനി

vaccine

ന്യൂഡൽഹി: തങ്ങൾ വികസിപ്പിച്ച കോവിഡ്  വാക്‌സിൻ ഇന്ത്യൻ വകഭേദത്തിനെതിരെ ഫലപ്രദമെന്ന് പ്രമുഖ അമേരിക്കൻ മരുന്ന് കമ്പനിയായ ഫൈസർ. 12  വയസ്സിന് മുകളിൽ ഉള്ളവർക്ക് വാക്‌സിൻ ഉചിതമെന്ന് കേന്ദ്ര സർക്കാരിനെ അറിയിച്ചതായി ഫൈസർ പറഞ്ഞു. രണ്ടാം കോവിഡ്  തരംഗം രാജ്യത്ത് പിടികൂടിയിരിക്കുകയാണ്.

അതിതീവ്ര  വ്യാപനമാണ് റിപ്പോർട്ട് ചെയ്യുന്നത്. മരണസംഖ്യ ഉയരുന്നത് ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. വിവിധ രാജ്യങ്ങളിലും ഇന്ത്യൻ വകഭേദം പടരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഫൈസറിന്റെ  പ്രസ്താവന.

ഒരു മാസം വരെ വാക്‌സിൻ  കോൾഡ് സ്റ്റോറേജ് സംവിധാനത്തിൽ സൂക്ഷിക്കാൻ കഴിയും. രണ്ടു മുതൽ എട്ടു ഡിഗ്രി വരെ താപനിലയിൽ ഇത് സൂക്ഷിക്കണം. നേരത്ത നെഗറ്റീവ് താപനിലയിൽ സൂക്ഷിക്കണമെന്ന് തരത്തിലാണ് റിപ്പോർട്ട് വന്നത്. അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഫൈസർ കേന്ദ്ര സർക്കാരിനെ സമീപിച്ചതായി റിപ്പോർട്ട്.