രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബഡ്ജറ്റ് ഇന്ന്

balagopal

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബഡ്ജറ്റ് ഇന്ന്. രാവിലെ 9 ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ തന്റെ ആദ്യ ബഡ്ജറ്റ് അവതരിപ്പിക്കും. ജനുവരിയിൽ ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ബഡ്ജറ്റിന്റെ തുടർച്ചയാണ് ഇന്നത്തെ ബഡ്ജറ്റ്.  

കോവിഡ്  പ്രവർത്തനങ്ങൾക്ക് ഊന്നൽ നല്കിയായിരിക്കും ബഡ്ജറ്റ്. വരുമാന വർദ്ധനവിന് ലക്ഷ്യം  വച്ചുള്ള പദ്ധതികളും ഉണ്ടാകും. അതിവേഗ റയിൽ പാത ഉൾപ്പെടെ വമ്പൻ പദ്ധതികളും ഉണ്ടായേക്കും. കോവിഡ്  വാക്‌സിൻ വാങ്ങാൻ ആവശ്യമായ തുക വകയിരുത്തും.

പുതിയ വരുമാന മാർഗമില്ലാതെ നികുതി കൂട്ടുക എന്നതാണ് പൊതുവെ സ്വീകരിച്ചിരിക്കുന്ന വഴി. ഇടത് മുന്നണിയുടെ പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിരിക്കുന്ന വീട്ടമ്മമാർക്ക് ഉള്ള പെൻഷൻ പദ്ധതി ബഡ്ജറ്റിൽ പ്രഖ്യാപിച്ചേക്കും. കടലാക്രമണം പ്രതിരോധിക്കാനുള്ള പദ്ധതിയും ബഡ്ജറ്റിൽ ഇടം നേടിയേക്കും. ഭൂമിയുടെ ന്യായ വില കൂട്ടിയേക്കും.