രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബഡ്ജറ്റ് അവതരണം അല്പസമയത്തിനകം

budget

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബഡ്ജറ്റ് അവതരണം അല്പസമയത്തിനകം. ബഡ്ജറ്റിന്റെ പ്രിന്റഡ് കോപ്പി പ്രസ്  ഡയറക്ടറിൽ  നിന്നും ധനമന്ത്രി ഏറ്റുവാങ്ങി. ജനങ്ങളെ പരമാവധി സഹായിക്കുന്ന ബഡ്ജറ്റ് ആയിരിക്കും ഇതെന്ന് ധനമന്ത്രി പറഞ്ഞു. സാമ്പത്തിക,തൊഴിൽ,ആരോഗ്യ മേഖലകൾക്ക് ഊന്നൽ നൽകുന്നതാണ് ബഡ്ജറ്റ് എന്ന് ധനമന്ത്രി പറഞ്ഞു.

സമഗ്ര പുരോഗതിയാണ് ലക്ഷ്യം. എല്ലാ മേഖലയെയും മുന്നോട്ട് കൊണ്ട് പോകാനുള്ള ശ്രമമുണ്ടാകും. കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിസഭയിൽ തോമസ് ഐസക്ക് അവതരിപ്പിച്ച ഇടക്കാല ബഡ്ജറ്റിന്റെ തുടർച്ചയാകും ഈ ബഡ്ജറ്റ്.