സംസ്ഥാനത്ത് ലോക്ക് ഡൗൺ തുടരണോ എന്ന കാര്യത്തിൽ സർക്കാർ ഇന്ന് തീരുമാനമെടുക്കും

lockdown

തിരുവനന്തപുരം; സംസ്ഥാനത്ത് കോവിഡ് വ്യാപനം ഉയർന്നതിനെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ തുടരണോ എന്ന കാര്യത്തിൽ സർക്കാർ ഇന്ന് തീരുമാനമെടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗമായിരിക്കും ലോക്ക് ഡൗണിന്റെ  കാര്യത്തിൽ തീരുമാനമെടുക്കുക.നിലവിൽ ജൂൺ 9 വരെയാണ് സംസ്ഥാനത്ത് ലോക്ക് ഡൗൺ നീട്ടിയിരിക്കുന്നത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അടക്കം പരിശോധിച്ച് ശേഷമായിരിക്കും സർക്കാർ തീരുമാനം. ചീഫ് സെക്രട്ടറി,ആരോഗ്യവകുപ്പ് സെക്രട്ടറി തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. ടിപിആർ 10 -ൽ താഴെ എത്തിയാൽ മാത്രം ലോക്ക് ഡൗൺ പിൻവലിച്ചാൽ മതിയെന്നാണ് വിദഗ്ദ്ധ അഭിപ്രായം.