കോവിഡ് അസാധാരണ വെല്ലുവിളിയാണ് സംസ്ഥാനത്ത് ഉണ്ടാക്കിയതെന്ന് ഗവർണർ

kerala

തിരുവനന്തപുരം: കോവിഡ്  അസാധാരണ വെല്ലുവിളിയാണ് സംസ്ഥാനത്ത് ഉണ്ടാക്കിയതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കോവിഡിനെ  നേരിടാൻ സർക്കാർ 20,000  കോടി രൂപയുടെ സഹായം ചെയ്തുവെന്ന് രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ പറഞ്ഞു.

സൗജന്യ വാക്‌സിൻ നൽകാൻ സർക്കാർ ആയിരം കോടിയാണ് ചിലവ് പ്രതീഷിക്കുന്നത്. വാക്‌സിൻ വാങ്ങാൻ ടെൻഡർ നൽകി. കോവിഡ്  പ്രതിരോധത്തിൽ തദ്ദേശ സ്ഥാപനങ്ങൾ നിർണായക പങ്ക് വഹിച്ചു. കോവിഡ്  പ്രതിസന്ധി നേരിടാൻ സഹായം നൽകിയവരെ ഗവർണർ അഭിനന്ദിച്ചു.

ഒൻപത് മണിയോടെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. സ്പീക്കർ എം.ബി രാജേഷും മുഖ്യമന്ത്രിയും അദ്ദേഹത്തെ സ്വീകരിച്ചു.