സർക്കാരിന്റെ ആദ്യ ബഡ്ജറ്റ് രാഷ്ട്രീയ പ്രസംഗമാണെന്ന് പ്രതിപക്ഷ നേതാവ്

satheeshan

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബഡ്ജറ്റ് രാഷ്ട്രീയ പ്രസംഗമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ബഡ്ജറ്റിന്റെ പവിത്രത തകർക്കുന്ന രാഷ്ട്രീയമാണത്. ബഡ്ജറ്റിൽ അവതരിപ്പിച്ച കണക്കുകളിൽ അവ്യക്തയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശരിയായ രാഷ്ട്രീയപ്രസംഗമാണ് ബഡ്ജറ്റിന്റെ ആദ്യ ഭാഗം.

ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന അധികച്ചിലവ് 1715  കോടിയാണ് എന്ന്  ബഡ്ജറ്റിൽ പറയുന്നു. എന്നാൽ 20 ,000  കോടിയുടെ ഉത്തേജക പാക്കേജ് ഇതേ ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. അത് അധിക ചിലവ്  അല്ലെ ? ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന അധിക ചിലവ് എന്ന കണക്കിൽ പുതുക്കിയ എസ്റ്റിമേറ്റിൽ കാണിച്ചിരിക്കുന്നത് 1715  കോടി രൂപയാണ്.

അത് കഴിഞ്ഞ വർഷത്തെ ഉത്തേജക പാക്കേജ് പോലെയാണോ എന്ന സംശയമുണ്ട്. കരാർ കുടിശ്ശികയും പെൻഷൻ കുടിശ്ശികയും കൊടുക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. അതെങ്ങനെ ഉത്തേജക പാക്കേജ് ആയി എന്നാണ് സംശയം. 8900 കോടി നേരിട്ട് ജനങ്ങളുടെ കയ്യിലെത്തിക്കുമെന്നത് പറഞ്ഞത് കാപട്യമാണ്. 5000  കോടി ബാക്കി വച്ചിട്ടാണ് പോയതെന്ന് തോമസ് ഐസക് പറഞ്ഞിരുന്നു.