ഈ അധ്യയന വർഷത്തിൽ ക്ലാസുകൾ തുടക്കത്തിൽ കൈറ്റ്-വിക്ടേഴ്‌സ് ചാനലിലൂടെ ആരംഭിക്കുമെന്ന് വിദ്യാഭാസ മന്ത്രി

sivaankutyy

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ  വർഷം ഒന്നാം തീയതി ആരംഭിക്കുന്ന അധ്യയന വർഷത്തിൽ ക്ലാസുകൾ തുടക്കത്തിൽ കൈറ്റ്-വിക്ടേഴ്‌സ് ചാനലിലൂടെയും പിന്നീട് അധ്യാപകർക്കും വിദ്യാർഥികൾക്കും പരസ്പരം കാണാൻ സാധിക്കുന്ന വിധത്തിൽ ഓൺലൈൻ ആയി നടത്തുമെന്നും മന്ത്രി വി.ശിവൻകുട്ടി.

കഴിഞ്ഞ വർഷം  ചാനലിൽ സംപ്രേഷണം ചെയ്ത ക്ലാസുകൾ കൂടുതൽ ആകർഷകമാക്കാൻ ഭേദഗതി വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. വിക്ടേഴ്‌സ് ചാനൽ വഴി ജൂൺ ഒന്നിന് വെർച്വൽ പ്രവേശന ഉത്സവത്തോടെ പഠനം ആരംഭിക്കും.

ജൂൺ ഒന്നിന് രാവിലെ 10  മണിക്ക് ചാനലിൽ വെർച്വൽ  പ്രവേശന ഉത്സവം മുഖ്യമന്ത്രി ഉദഘാടനം ചെയ്യും. ജൂലൈയിലാണ് ഓൺലൈൻ ക്ലാസ് പരീക്ഷണ അടിസ്ഥാനത്തിൽ ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഓൺലൈൻ ക്ലാസ് ഘട്ടം ഘട്ടമായി ക്ലാസ് തലത്തിൽ നടപ്പാക്കും.