പതിനഞ്ചാം നിയമസഭ സമ്മേളനത്തിൽ നിന്നും ആദ്യമായി പ്രതിപക്ഷം ഇറങ്ങിപ്പോയി

assembly

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭ സമ്മേളനത്തിൽ നിന്നും ഇത് ആദ്യമായി പ്രതിപക്ഷം ഇറങ്ങിപ്പോയി. ചോദ്യോത്തര വേളയിൽ ഭരണപക്ഷം ചോദ്യത്തിലൂടെ അവഹേളിച്ചെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷ വാക്ക്ഔട്ട്.

സഭ സമ്മേളനം തുടങ്ങിയ ശേഷം പല വിഷയങ്ങളിലും ഭരിക്കുന്ന ഇടത് പക്ഷവുമായി കൊമ്പുകോർത്തെങ്കിലും വാക്ക്ഔട്ട് നടത്താതെ നടപടികളുമായി പ്രതിപക്ഷം സഹകരിക്കുകയായിരുന്നു. എന്നാൽ ഇന്ന് ഈ സ്ഥിതിക്ക് മാറ്റമുണ്ടാകുകയായിരുന്നു.

പ്രതിസന്ധിഘട്ടത്തിൽ സർക്കാർ സ്വീകരിച്ച നടപടികളെ പ്രതിപക്ഷം ദുർബലപ്പെടുത്തുന്നുവെന്ന് പരാമർശം ചോദ്യത്തിൽ വന്നതാണ് വിവാദമായത്. ആലത്തൂർ എംഎൽഎയും സിപിഎം നേതാവുമായ കെ.ഡി പ്രസേനൻ ആണ് വിവാദ ചോദ്യം ഉന്നയിച്ചത്. ഈ ചോദ്യം അനുവദിക്കരുതെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടെങ്കിലും സ്പീക്കർ വഴങ്ങിയില്ല.