രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു

governer

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. ഒൻപത് മണിയോടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗത്തിനായി നിയമസഭയിലെത്തി. സ്പീക്കർ എം.ബി രാജേഷും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

പിണറായി സർക്കാർ വീണ്ടും അധികാരത്തിൽ എത്തിയത് അസാധാരണ ജനവിധിയാണെന്ന് ഗവർണർ പറഞ്ഞു. താഴെത്തട്ടിൽ ഉള്ളവരുടെ ഉന്നമനമാണ് സർക്കാർ ലക്ഷ്യം  വെയ്ക്കുന്നത്. ജനക്ഷേമ പ്രവർത്തനങ്ങൾ തുടരും. മുൻസർക്കാർ തുടങ്ങിയ പദ്ധതികൾ തുടരുമെന്നും ഗവർണർ പറഞ്ഞു.

കോവിഡ്  പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരും. മരണനിരക്ക് നിയന്ത്രിച്ച നിർത്താൻ കഴിഞ്ഞു.വെല്ലുവിളികൾക്ക് ഇടയിലും സാമ്പത്തിക രംഗം ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.