കോവിഡ് വാക്‌സിൻ മുൻഗണന പട്ടിക സംസ്ഥാന സർക്കാർ പുതുക്കി

vaccine

തിരുവനന്തപുരം: കോവിഡ്  വാക്‌സിൻ മുൻഗണന പട്ടിക സംസ്ഥാന സർക്കാർ പുതുക്കി. ഹജ്ജ് തീർഥാടകർ ഉൾപ്പെടെ 11  വിഭാഗങ്ങളെ കൂടി പട്ടികയിൽ പുതിയതായി ഉൾപ്പെടുത്തി. ഇത് സംബന്ധിച്ച് മാർഗരേഖ സർക്കാർ പുറത്തിറക്കി. ആദിവാസി കോളനികളിലെ 18  വയസ്സ് കഴിഞ്ഞവർക്കും മുൻഗണന ലഭിക്കും. ഹജ്ജ് തീർഥാടകർ,കിടപ്പ് രോഗികൾ,ബാങ്ക് ജീവനക്കാർ,മെഡിക്കൽ റെപ്രെസെന്ററ്റീവ് എന്നിവർ പട്ടികയിലുണ്ട്.

കോടതി ജീവനക്കാരെയും മുൻഗണന പട്ടികയിൽ ഉള്പെടുത്തിയിട്ടുണ്ട്. ബാങ്ക് ജീവനക്കാർക്ക് വാക്‌സിൻ ലഭ്യമാക്കുന്നതിനുള്ള തുക ബാങ്കുകൾ തന്നെ എടുക്കണം. 18  വയസ്സ് മുതൽ 44  വയസ്സ് വരെ ഉള്ളവരുടെ വാക്‌സിനേഷൻ മുൻഗണന പട്ടികയിൽ നേരത്തെ 32  വിഭാഗങ്ങളെ ഉൾപ്പെടുത്തിയിരുന്നു.