പ്രധാനമന്തിക്ക് എതിരായ വിമർശനം രാജ്യദ്രോഹമായി കണകാക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം

court

ന്യൂഡൽഹി: പ്രധാനമന്തിക്ക് എതിരായ വിമർശനം രാജ്യദ്രോഹമായി കണക്ക് ആക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. മാധ്യമപ്രവർത്തകർക്ക് രാജ്യദ്രോഹ കേസിൽ നിന്ന് സംരക്ഷണം വേണമെന്നും കോടതി നിർദേശിച്ചു. മാധ്യമപ്രവർത്തകൻ വിനോദ് ദുവയ്ക്ക് എതിരെയുള്ള രാജ്യദ്രോഹ കേസ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

സുപ്രീം കോടതിയുടെ കേദാർ സിങ് കേസിലെ വിധിപ്രകാരമുള്ള സംരക്ഷണം നൽകണമെന്ന് കോടതി നിർദേശിച്ചു. യു.യു ലളിത്, വിനീത് ശരൺ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. പ്രധാനമന്ത്രി മരണങ്ങളും ഭീകരാക്രമണങ്ങളും വോട്ടിന് വേണ്ടി ഉപയോഗിക്കുന്നുവെന്ന് ഒരു പരിപാടിക്കിടെ വിനോദ് ദുവ പരാമർശിച്ചിരുന്നു.

ഇതിനെതിരെ ഹിമാചൽ പ്രദേശിലെ ഒരു നേതാവ് പരാതി നൽകി. രാജ്യദ്രോഹം കുറ്റം വിനോദിന് എതിരെ ചുമത്തിയിരുന്നു. രാജ്യദ്രോഹത്തിന്റെ പരിധിയിൽ വരുന്ന കാര്യങ്ങൾ ഉൾപ്പെടുന്ന വിധി കേദാർ സിങ് കേസിൽ നടത്തിയിരുന്നുവെന്നും വിമർശനം എന്ന പേരിൽ രാജ്യദ്രോഹം ചുമത്താൻ കഴിയില്ലെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.