രാജ്യത്ത് കോവിഡ് കാരണം അനാഥരായ കുട്ടികളുടെ വിഷയത്തിൽ ഇടക്കാല ഉത്തരവിടുമെന്ന് സുപ്രീം കോടതി

sc

ന്യൂഡൽഹി:  രാജ്യത്ത് കോവിഡ് കാരണം അനാഥരായ കുട്ടികളുടെ വിഷയത്തിൽ ഇടക്കാല ഉത്തരവിടുമെന്ന്  വ്യക്തമാക്കി സുപ്രീം കോടതി. ഇടക്കാല ഉത്തരവ് സുപ്രീം കോടതി വെബ്സൈറ്റിൽ നാളെ അപ്ലോഡ് ചെയ്യുമെന്ന് സുപ്രീം കോടതി അറിയിച്ചു. സംസ്ഥാനങ്ങൾ അനാഥരായ കുട്ടികളെ കണ്ടെത്തണം.

അവരുടെ വിവരങ്ങൾ ദേശീയ ബാലാവകാശ കമ്മീഷന്റെ ബാൽ സ്വരാജ് പോർട്ടലിൽ അപ്ലോഡ് ചെയ്യണമെന്ന് ജസ്റ്റിസ് എൽ.നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. കുട്ടികളുടെ പ്രശ്നത്തിൽ സംസ്ഥാനങ്ങൾ നടപടിയെടുക്കണമെന്നും അദ്ദേഹം നിർദേശിച്ചു.