കോവിഡ് വാക്‌സിൻ ലഭിക്കുന്നതിനുള്ള മുൻഗണന പട്ടികയിലേക്ക് കൂടുതൽ വിഭാഗങ്ങൾ കൂടി

vaccine

തിരുവനന്തപുരം: കോവിഡ്  വാക്‌സിൻ ലഭിക്കുന്നതിനുള്ള മുൻഗണന പട്ടികയിലേക്ക് കൂടുതൽ വിഭാഗങ്ങൾ കൂടി. മൂന്ന് വിഭാഗങ്ങളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. വിദേശത്ത് പോകുന്നവർക്ക് വാക്‌സിന്  മുൻഗണന നൽകും. ജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന ഉദ്യോഗസ്ഥർക്കും മുൻഗണന നൽകി വരുന്നുണ്ട്.

മൂല്യനിർണയ ജോലിയിലുള്ള അധ്യാപകർ,എഫ് സി ഐ,തപാൽ ജീവനക്കാർ, ഭക്ഷ്യം,പൊതുവിതരണം,സാമൂഹ്യനീതി,വനിത ശിശുക്ഷേമം,മൃഗസംരക്ഷണം,ഫിഷെറീസ് എന്നി വകുപ്പുകളെയാണ് ഉൾപ്പെടുത്തിയത്. നിലവിൽ പല രാജ്യങ്ങളിലും പ്രവേശനത്തിന് വാക്‌സിൻ നിർബന്ധമാണ്.

ഈ സാഹചര്യത്തിൽ വാക്‌സിനേഷന്  മുൻഗണന ലഭിക്കണമെന്ന് വിദേശത്ത് പഠനത്തിനും ജോലിക്കും പോക്കേണ്ടവർ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് മുൻഗണന പട്ടിക തയ്യാറാക്കിയിരിക്കുന്നത്. നേരത്തെ 32  വിഭാഗങ്ങളെ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഗുരുതര രോഗമുള്ളവർ,മാധ്യമപ്രവർത്തകർ എന്നിവരെയും മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നു.