യുഎസ് ഇന്ത്യയ്ക്ക് നേരിട്ട് വാക്‌സിന്‍ നല്‍കും; ആദ്യഘട്ടത്തില്‍ നല്‍കുക 25 മില്യണ്‍ ഡോസുകള്‍

us

ന്യൂഡൽഹി: യുഎസ് ഇന്ത്യയ്ക്ക് കോവിഡ് വാക്സിൻ നല്‍കും. യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇക്കാര്യം നേരിട്ട് വിളിച്ചറിയിച്ചു. ആഗോളതലത്തിൽ 25 മില്യൺ ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്യാനുള്ള പദ്ധതിയുടെ ഭാഗമായാണ് യുഎസ് ഇന്ത്യയിലേക്കും വാക്സിൻ എത്തിക്കുന്നത്.

ജൂണ്‍ അവസാനത്തോടെ 80 മില്യണ്‍ ഡോസ് മരുന്നെത്തിക്കാനാണ് നീക്കം. 25ശതമാനം ഡോസുകള്‍ അവശ്യഘട്ടങ്ങളിലേക്കും രാജ്യത്തിന്‍റെ സഖ്യകക്ഷികള്‍ക്കുമായി നീക്കി വയ്ക്കുമെന്നും യുഎസ് വ്യക്തമാക്കി. 

മെക്സിക്കോ, കാനഡ, റിപ്പബ്ലിക് ഓഫ് കൊറിയ,വെസ്റ്റ് ബാങ്ക്, ഗാസ, ഇന്ത്യ, ഉക്രൈന്‍, കൊസോവോ, ഹെയ്തി, ജോര്‍ജ്ജിയ, ഈജിപ്ത്, ജോര്‍ദ്ദാന്‍, ഇറാഖ്, യെമന്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ക്കും അമേരിക്കയിലെ ഫ്രണ്ട്ലൈന്‍ ജീവനക്കാര്‍ക്കുമാകും ഇത് വിതരണം ചെയ്യുക.  

ലോകത്തെവിടെ മഹാമാരി പുറപ്പെട്ടാലും അമേരിക്കയിലെ ജനങ്ങള്‍ അതിനോട് ദുര്‍ബലരാണ്. ലോകത്തിലെ എല്ലാ രാജ്യങ്ങളും അങ്ങനെ തന്നെയാണെന്ന് കരുതുന്നത്. അതിനാലാണ് അന്തര്‍ദേശീയ തലത്തില്‍ വാക്സിന്‍ വിതരണത്തിനായുള്ള ശ്രമങ്ങള്‍ തുടരുന്നതെന്നാണ് ബൈഡന്‍ വിശദമാക്കി. 7 മില്യണ്‍ വാക്സിനാണ് ഇത്തരത്തില്‍ ഏഷ്യയ്ക്ക് ലഭ്യമാകുക.


കമല ഹാരിസുമായുള്ള ടെലിഫോൺ സംഭാഷണത്തിന് പിന്നാലെ ഇന്ത്യയ്ക്ക് വാക്സിൻ കൈമാറാനുള്ള തീരുമാനത്തെ അഭിനന്ദിക്കുന്നതായും അമേരിക്കയുടെ പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രിമോദി ട്വീറ്റ് ചെയ്തു. ഇന്ത്യ-യുഎസ് വാക്സിൻ സഹകരണം കൂടുതൽ ശക്തിപ്പെടുത്താനുള്ള കാര്യങ്ങൾ ചർച്ച ചെയ്തുവെന്നും മോദി വ്യക്തമാക്കി.