മാഞ്ചസ്റ്റർ സെൻറ് തോമസ് മിഷൻ ബാഡ്മിന്റൺ ടൂർണമെന്റിൽ ജിംസൺ - അമൽ സഖ്യത്തിനും ലിജു ജോർജ്- അനുമോൻ സഖ്യത്തിനും കിരീടം

google news

chungath new advt

മാഞ്ചസ്റ്റർ ∙ മാഞ്ചസ്റ്റർ സെൻറ്‌ തോമസ് മിഷൻ മെൻസ് ഫോറത്തിൻറെ ആഭിമുഖ്യത്തിൽ നടന്ന മിഷൻ ലെവൽ  ബാഡ്മിൻറൺ ടൂർണമെന്റിൽ ഇൻറ്റർ മീഡിയേറ്റ് ലെവലിൽ ജിംസൺ ഔസേപ്പ് അമൽ ജോസ് സഖ്യം കിരീടം നേടിയപ്പോൾ, സ്‌കിൽഡ് ലെവലിൽ ലിജു ജോർജ്, അനുമോൻ ആൻ്റണി സഖ്യവും കിരീടത്തിൽ മുത്തമിട്ടു.

ഇൻറ്റർ മീഡിയേറ്റ്ലെവലിൽ ബിബിൻ സെബാസ്റ്റ്യൻ ജിബിൻ സെബാസ്റ്റ്യൻ സഖ്യം റണ്ണേഴ്സപ്പ് ആയപ്പോൾ. സ്‌കിൽഡ് ലെവലിൽ ഹെർലിൻ, ബൈജു മാത്യു സഖ്യം റണ്ണേഴ്‌സ്അപ്പ് ആയി.വിഥിൻഷോ വുഡ്ഹൌസ് പാർക്ക്, ലൈഫ് സ്റ്റൈൽ സെൻററിൽ നടന്ന ടൂർണ്ണമെന്റ്  മിഷൻ ഡയറക്‌ടർ ഫാ. ജോസ് അഞ്ചാനിക്കൽ ഉദ്ഘാടനം ചെയ്‌തു. പ്രസിഡണ്ട് ജോബി മാത്യു, സെക്രട്ടറി റെയ്‌സൺ ഉൾപ്പെടെയുള്ള ഭാരവാഹികൾ ടൂർണമെന്റിന് നേതൃത്വം നൽകിയപ്പോൾ, ദീപു മാത്യു ടൂർണമെൻറ് കോർഡിനേറ്റർ.

വിജയികൾക്ക് മിഷൻ ഡയറക്‌ടർ ഫാ. ജോസ് അഞ്ചാനിക്കൽ ട്രോഫികളും, ക്യാഷ് അവാർഡുകളും വിതരണം ചെയ്തു. തോമസ് വടക്കേമുറിയിൽ മെമ്മോറിയൽ എവറോളിംഗ്‌ ട്രോഫിക്കുവേണ്ടിയും, ടി. എം ജെയിംസ് പാളിയിൽ മെമ്മോറിയൽ എവറോളിംഗ്‌ ട്രോഫിക്കുവേണ്ടിയും ആണ് മത്സരങ്ങൾ നടന്നത്. ടൂർണമെൻറ്‌ വിജയത്തിനായി സഹകരിച്ച ഏവർക്കും മെൻസ് ഫോറം എക്സിക്യൂട്ടീവ് കമ്മറ്റി നന്ദി രേഖപ്പെടുത്തി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags